Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനൊപ്പം രാമലീലയുടെ വിജയ ഓർമകളിൽ പ്രണവ് മോഹൻലാൽ

dileep-pranav-mohanlal

സൂപ്പർഹിറ്റ് ചിത്രം രാമലീല റിലീസ് ചെയ്ത് ഒരുവർഷമാകുമ്പോൾ സന്തോഷം പങ്കുവച്ച് ദിലീപും അരുൺ ഗോപിയും. പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിലായിരുന്നു ആഘോഷം. പ്രണവും ഒപ്പമുണ്ടായിരുന്നു.

dileep-pranav-mohanlal-6

കേക്ക് മുറിച്ച് അണിയറപ്രവർത്തകർ സന്തോഷം പങ്കുവച്ചു. വാഗമണ്ണിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അജു വർഗീസ്, നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

dileep-pranav-mohanlal-1

നടൻ ദിലീപിന്‍റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സിനിമയായിരുന്നു രാമലീല. വിവാദങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും ജീവിതത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ നടന് ഏറെ ആശ്വാസം പകർന്നത് രാമലീലയുടെ വിജയമായിരുന്നു.

dileep-pranav-mohanlal-3

രാമലീലയ്ക്കു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് പ്രണവ് എത്തുക.

dileep-pranav-mohanlal-7

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

dileep-pranav-mohanlal-8

വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ.