Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായി: 'മീ ടൂ' വെളിപ്പെടുത്തലിൽ രേവതി

mukesh-revathy

നടൻ മുകേഷിനെതിരെ ടെലിവിഷൻ സംവിധായിക ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് നടിയും സംവിധായികയുമായ രേവതി. ഇൻഡസ്ട്രിയിലെ ആണുങ്ങൾ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന്, സ്ത്രീകൾ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി മനോരമ ഓൺലൈനോട് പറയുന്നു. 

"പെണ്ണുങ്ങൾ 'നോ' എന്നു പറയുമ്പോൾ, അതിന്റെ അർത്ഥം 'നോ' എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. അതു മനസ്സിലാക്കാനുള്ള സമയമായി. 'നോ' എന്നു വച്ചാൽ 'നോ' എന്നു തന്നെ. അല്ലാതെ അതിന് വേറെ അർത്ഥം ഇല്ല,"- രേവതി നിലപാടു വ്യക്തമാക്കി.   

ഡബ്ല്യുസിസി സമർപ്പിച്ച നിർദേശങ്ങൾ അമ്മ തള്ളിയ സംഭവത്തിൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കുമെന്നും അതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേർത്തു. 

മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ തുറന്നു പറച്ചിലുകൾ തുടരുകയാണ്. അതിന്റെ തുടർച്ചയായാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് നടൻ മുകേഷിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. മലയാളത്തിൽ ഇത്തരമൊരു തുറന്നു പറച്ചിൽ ആദ്യമായാണ്. എന്നാൽ മുകേഷ് ആരോപണം നിഷേധിച്ചു. തനിക്ക് ടെസിനെ അറിയില്ലെന്ന നിലപാടാണ് മുകേഷ് സ്വീകരിച്ചത്. 

related stories