മലയാളിപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ശങ്കർ–ജയസൂര്യ ചിത്രം പ്രേതം 2 ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും കൗതുകവും ഭീതിയുമൊക്കെയായി ട്രെയിലർ േവറിട്ടുനിൽക്കുന്നു. ജോൺ ഡോൺ ബോസ്കോ ആയി എത്തുന്ന ജയസൂര്യ തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകർഷണം.
Pretham 2 Trailer
ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. ജോൺ ഡോൺ ബോസ്കോ നേരിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്. വരിക്കാശ്ശേരി മനയാണ് പ്രധാനലൊക്കേഷൻ. രണ്ടാം ഭാഗത്തിൽ 'ക്വീൻ' ഫെയിം സാനിയ ഇയ്യപ്പനും 'വിമാനം' ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു. സിദ്ധാർത്ഥ് ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരാണ് മറ്റുതാരങ്ങൾ.
ക്യാമറ– വിഷ്ണു നാരായണന്‍, കല– മനു ജഗത്, മേക്കപ്പ്–റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം–അരുണ്‍ മനോഹര്‍, സരിത ജയസൂര്യ, സ്റ്റില്‍സ് –ശ്രീനാഥ്,എഡിറ്റർ –വി. സാജന്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.