Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപതാംനൂറ്റാണ്ടില്‍ അച്ഛൻമാർ മുഖാമുഖം; ഇരുപത്തിയൊന്നില്‍ പ്രണവും ഗോകുലും

gokul-pranav

ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് ഇടം പിടിക്കാൻ പോവുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ്ഗോപിയും പ്രേക്ഷകനെ വിസ്മയിപ്പിച്ച് എക്കാലത്തെയും വലിയ ഹിറ്റ് സമ്മാനിച്ചെങ്കിൽ ആ സൂപ്പർ താരങ്ങളുടെ മക്കൾ ഒരുമിച്ചെത്തുന്ന പടത്തിന് എന്തുകൊണ്ടും ചേരുന്ന പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് തന്നെയാണ്. 

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രത്തിൽ ഗോകുൽ സുരേഷ്ഗോപിയും പ്രധാന വേഷത്തിലെത്തുന്നു. ഗോകുൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. ലേലത്തിലെ ചാക്കോച്ചിയെ ഒാർമപ്പെടുത്തുന്ന ഗെറ്റപ്പിലാണ് ഗോകുലിന്റെ ചിത്രം. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പർ താര പുത്രന്മാർ അണിനിരക്കുന്ന ഈ ചിത്രം ആരാധകർക്കിടയിലും ഏറെ ആവേശമുണർത്തുകയാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്.

മോഹൻലാൽ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തുവന്ന ചിത്രങ്ങളെല്ലാം തന്നെ വൻവിജയമാണ് സമ്മാനിച്ചിട്ടുള്ളത്.  ആ കോമ്പിനേഷൻ പുത്രൻമാരും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പക്ഷം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആണെന്നാണ് സൂചന. അത‌േസമയം ഹൈ വോൾടേജ് അക്ഷൻ സീനുകളുമുണ്ട് ചിത്രത്തിൽ. ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. പീറ്റർ ഹെയ്‌ൻ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ചിത്രത്തിലെ വേഷത്തിനു വേണ്ടി പ്രണവ് ബാലിയിൽ ഒരു മാസത്തോളം നീണ്ട സർഫിങ് ട്രെയിനിങ് എടുത്തിരുന്നു.