ADVERTISEMENT

പ്ലസ്ടു വിദ്യാർഥികളായ ഏതാനും പേരുടെ ജീവിതത്തിലെ ഹൃദയഹാരിയായ കഥ പറയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. കുമ്പളങ്ങിയിലൂടെ സിനിമയിലെത്തിയ മാത്യു, ഉദാഹരണം സുജാതയിൽ മഞ്ജു വാരിയരുടെ മകളായി വന്ന അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഇവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും അരങ്ങേറുന്നു. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് ഗോപിക രമേശ്. ഗോപികയുടെ ആദ്യ ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രത്തിലെ തന്റെ ആദ്യ രംഗം ഷൂട്ട് ചെയ്ത അനുഭവം വെളിപ്പെടുത്തുകയാണ് ഗോപിക. ആദ്യ ദിവസം താമസിച്ചാണ് സെറ്റിലെത്തിയതെന്നും എന്നാൽ ആ പരിഭവങ്ങളൊന്നും കാണിക്കാതെ തന്നെ അണിയറക്കാർ സഹായിച്ചെന്നും ഗോപിക പറയുന്നു

 

ഗോപിക രമേശിന്റെ കുറിപ്പ് വായിക്കാം: എന്‍റെ ആദ്യത്തെ സിനിമയിൽ ആദ്യം ചെയ്ത സീൻ...തുടക്കം തന്നെ ഞാൻ സീനാക്കി. കഥ ഞാൻ പറഞ്ഞ് തരാം. സെറ്റിലെ ആദ്യം ദിവസം തന്നെ ഞാൻ ഒന്നര മണിക്കൂര്‍ വൈകി...എല്ലാവരും വിളിയോട് വിളി...എജ്ജാതി തുടക്കം അല്ലെ, ലേറ്റായാലും ഞാൻ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്.... 

gopika-ramesh2
gopika-ramesh1

 

വന്നപാടേ സിനോപ് ചേട്ടനും ജോണേട്ടനുമെത്തി വൈപ്സുമായിട്ട്...മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു.. കണ്ണെഴുതി വന്ന ഞാൻ പ്ലിംഗ്!! എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാൻ വായിച്ചെടുത്തു... 

 

ജോണേട്ടനെന്നെ സ്റ്റെഫിയാക്കിയടുത്തു കഴിഞ്ഞ് ഞാനെന്‍റെ ആദ്യ സീനിനായി ഇരുക്കുമ്പോ ..ദാ....മുമ്പിൽ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫർ ജോമോൺ ടി. ജോൺ..പിന്നെ എന്റെ ഉള്ളില്‍ പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു... സന്തോഷം വാനോളമായിരുന്നു...വൈകിയെത്തിയതിന്റെ ഒരു കുറ്റബോധം മനസ്സിന്‍റെ ഉള്ളിന്റെയുള്ളിൽ കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കൂളായോണ്ട് അത് കൂട് വിട്ടു പറന്നു...സോ, ആ സീൻ നൈസായിട്ട് തന്നെ ചെയതു....ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങൾ ഏറ്റെടുത്തത് കാണുമ്പോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേൾക്കുമ്പോഴും മനസ്സ് നിറയുന്നു....അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സതൃപ്തിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com