ADVERTISEMENT

അഞ്ചാം പാതിരയുടെ ക്ലൈമാക്സ് ഷൂട്ട് നേരിട്ട് കണ്ട പ്രേക്ഷകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സംഗീത ആൽബത്തിന്റെ ഷൂട്ടിങ് ആണെന്നാണ് വിചാരിച്ചിരുന്നതെന്നും സിനിമ കണ്ടപ്പോഴാണ് പിന്നീട് സത്യം മനസ്സിലായതെന്നും പ്രേക്ഷകൻ പറയുന്നു.

 

റഫീഖ് അബ്ദുൾ കരീമിന്റെ കുറിപ്പ് വായിക്കാം:

 

ഒരു ഞായറാഴ്‌ചയായിരുന്നു, അപ്പുറത്തെ ബിൽഡിങിന്റെ താഴെ ഒരു ഷൂട്ട് നടയ്ക്കുന്നു. ഒരു പെൺകുട്ടി തലയിൽ സ്കാർഫ് ഇട്ട് ,ബാഗുമായി നടന്നു പോകുന്നു. പുറകെ നാലഞ്ച് പേർ ഒരു സ്റ്റഡി ക്യാമുമായി ഓടുന്നു. സ്കാർഫ് ഇട്ടത് കൊണ്ട്, പെൺകുട്ടിയെ ശരിക്കും മനസ്സിലായില്ല. മലബാർ ആൽബം വല്ലതുമായിരിക്കുമെന്ന് കരുതി, അത് അവഗണിച്ചു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ബാൽക്കണിയിൽ വന്നപ്പോൾ ഇതേ അവസ്ഥ തന്നെ. സ്കാർഫ് ഇട്ട പെൺകുട്ടി നടക്കുന്നു, സ്റ്റഡി ക്യാമുമായി അവർ പുറകിൽ. ഒരു ആൽബത്തിനൊക്കെ ഇത്ര പെർഫെക്‌ഷനോ, എന്നെല്ലാം ചിന്തിച്ച് ഞാൻ വീണ്ടും റൂമിനുള്ളിലേക്ക്.....

 

അഞ്ചാം പാതിര ഫസ്റ്റ് ഡേ, സെക്കൻഡ് ഷോ കണ്ടിരുന്നപ്പോൾ, ക്ലൈമാക്സിൽ അതാ എന്റെ ഫ്ലാറ്റിനടുത്തെ ബിൽഡിങ് അന്ന് ഞാൻ കണ്ട ആ ആൽബം ഷൂട്ട്, സ്കാർഫ് ഇട്ട പെൺകുട്ടി, മുഖം മറയ്ക്കാൻ ശ്രമിച്ച് കൊണ്ട് ധൃതിയിൽ നടന്നു പോകുന്നു, ഇപ്പോൾ മുഖം വ്യക്തമായി, നിഖില വിമൽ..... സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലറിന്റെ ടെയിൽ എൻഡ് സീനായിരുന്നു അന്ന് ഞാനവിടെ കണ്ടതെന്ന് മനസ്സിലായപ്പോൾ, ഒരു വിഷമം. അന്ന് ഒന്ന് ഇറങ്ങി അവിടെ വരെ അത് പോയി നോക്കാൻ മടി പിടിച്ചതിന് മനസ്സിൽ അഗാധമായ കുറ്റബോധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com