ADVERTISEMENT

തിയറ്ററുകളില്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി നടി ജ്യോതിക മുഖ്യവേഷത്തിലെത്തുന്ന പൊന്‍മകള്‍ വന്താല്‍. നടന്‍ സൂര്യയുടെ റ്റുഡി പ്രൊഡക്ഷന്‍സ് നിർമിച്ച സിനിമ  കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ഇന്ന് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്നത്. 

 

റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വീട്ടിൽ ജ്യോതികയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രം സൂര്യ തന്റെ പേജിലൂടെ പങ്കുവച്ചു.

 

ജ്യോതികയുടെ  കരുത്തുറ്റ വേഷങ്ങളിലൊന്ന് എന്ന് ട്രെയിലര്‍ കണ്ടവരല്ലാം പുകഴ്ത്തിയ സിനിമയാണ്  തിയറ്ററുകള്‍ ഒഴിവാക്കിയുള്ള രാജ്യത്ത ആദ്യത്തെ ഓവര്‍ ദ് ടോപ്പ് റിലീസ് നടത്തി ചരിത്രത്തിന്റെ ഭാഗമാകുന്നത്. കള്ളക്കേസില്‍ കുടുക്കിയ സൈക്കോ ജ്യോതിയെന്ന സ്ത്രീയെ കൊലക്കുറ്റത്തില്‍ നിന്ന്  രക്ഷിക്കാനെത്തുന്ന അഭിഭാഷകയുടെ റോളിലാണ് സിനിമയില്‍ ജ്യോതിക. 

 

ആര്‍. പാര്‍ഥിപന്‍, ഭാഗ്യരാജ് പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.  സിനിമ നിര്‍മിച്ചിരിക്കുന്നത് നടന്‍ സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റാണ്. അതുകൊണ്ട് തന്നെ ഒ.ടി.ടി റിലീസിനെതിരൊയ എതിര്‍പ്പുകളെല്ലാം സൂര്യയ്ക്കു നേരെയാണ്. സൂര്യയുടെ സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന ഭീഷണിയുമായി തിയറ്റർ സംഘടനകൾ രംഗത്തുവന്നിരുന്നു. 

 

അടുത്ത ദിവസം തന്നെ അമിതാഭ് ബച്ചന്‍റെ ഗുലാബോ സീതാബോയും  ഓണ്‍ലൈന്‍ വഴി പ്രേക്ഷകരിലെത്തും. മലയാളത്തില്‍ നിന്ന് സൂഫിയും സുജാതയാണ് ഒ.ടി.ടി റിലീസിന് തയാറായി നില്‍ക്കുന്നത്. 

 

അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ജൂണ്‍ പന്ത്രണ്ടിനാണ്  റിലീസ് ചെയ്യുന്നത്.  ഉത്തര്‍പ്രദേശിലെ പാവകളിയുടെ കഥ പറയുന്ന ചിത്രം ലോക്ക് ഡൗണിനെ തുടര്‍ന്ന് തിയേറ്റര്‍ റിലീസ് മുടങ്ങിയതാണ്. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച  ജയസൂര്യ ചിത്രം   സൂഫിയും സുജാതയുമാണ്  കൂട്ടത്തിലെ ആദ്യ മലയാള സിനിമ.ജൂണ്‍ രണ്ടാം വാരമാണ് റിലീസെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com