ADVERTISEMENT

ഹോട്ട് മോഡൽ അപ്സര റാണിയെ നായികയാക്കി രാം ഗോപാൽ വർമ ഒരുക്കുന്ന ത്രില്ലർ എന്ന സിനിമയുടെ ട്രെയിലർ എത്തി. ഈ ചിത്രവും ലൈം​ഗികത തന്നെയാണ് പ്രമേയമാക്കിയിരിക്കുന്നത് എന്നാണ് സൂചന. അപ്സരയുടെ മേനീ പ്രദർശനമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക.

 

ഒഡിഷക്കാരിയായ അപ്സര വളർന്നത് ഡെറാഡൂണിലാണ്. മികച്ച നർത്തകി കൂടിയാണ് താരമെന്നും ആർജിവി പറയുന്നു. അപ്സരയുടെ ഹോട്ട് ചിത്രങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ രാമു പങ്കുവച്ചത് പിന്നീട് വൈറലായി മാറി. ബോളിവുഡില്‍ ആദ്യമായാണെങ്കിലും അപ്‍സര സിനിമകളില്‍ അഭിനയിക്കുന്നത് ഇത് ആദ്യമല്ല. ഒഡിയ, തെലുങ്ക് സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിലാണ് നിലവില്‍ താമസം. ത്രില്ലറിലെ നായകനെയും ഒഡിഷയില്‍ നിന്നാണ് രാമു കണ്ടെത്തിയത്. റോക്ക് കച്ചി എന്ന വാജിദ് കച്ചി. 

 

ലോക്ഡൗണിനിടെ രാം ഗോപാൽ വർമ ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലർ. ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് ഒടിടി പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം റിലീസ് ചെയ്തിരുന്നു. മർഡർ എന്ന മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും ആർജിവി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com