ADVERTISEMENT

സഭ്യമല്ലാത്ത കമന്റുകൾക്കും മെസേജുകൾക്കുമതിരെ പലപ്പോഴും ശക്തമായ നിലപാടുകളും കുറിക്കു കൊള്ളുന്ന മറുപടികളും നൽകുന്ന താരമാണ് അമല പോൾ. എന്നാൽ, താരത്തെപ്പോലും അമ്പരപ്പിക്കുന്ന പ്രതികരണവുമായെത്തിയിരിക്കുകയാണ് ശർവാനി എന്ന യുവതി. സമൂഹമാധ്യമങ്ങളിലെ 'ശല്യക്കാരെ' നിലയ്ക്കു നിർത്താൻ ശർവാനി സ്വീകരിച്ച പോംവഴി കണ്ട് നമിച്ചു പോയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ശർവാനിയുടെ രസികൻ വിഡിയോ പങ്കുവച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. 

 

View this post on Instagram

If uk whom I’m talking abt😂😉

A post shared by Sharvani Civiyadhen (@sharvani.c__) on

പേജിൽ വന്ന കമന്റിന് മറുപടി കൊടുക്കാത്തതിനെത്തുടർന്ന് അസഭ്യവർഷം ചൊരിഞ്ഞ വ്യക്തിക്ക് തക്കതായ മറുപടി നൽകുന്ന ശർവാനിയാണ് വിഡിയോയിൽ. 'മര്യാദയ്ക്ക് നാളെ തന്നെ മറുപടി തന്നോളണം' എന്ന് മോശം ഭാഷയിൽ ആവശ്യപ്പെട്ട വ്യക്തിക്ക് ശർവാനി നൽകുന്ന മറുപടി ഇങ്ങനെ: "എന്തിനാ നാളെയാക്കുന്നേ? ഇപ്പോൾ തന്നെ തരാമല്ലോ... ഇങ്ങനെ പേടിപ്പിക്കാതെ! ശ്ശെ... ഞാനങ്ങ് പേടിച്ചില്ലേ! ഇങ്ങനെയൊന്നും ചൂടാവല്ലേ... ശരീരത്തിനൊന്നും നല്ലതല്ല." ഗംഭീര ആംഗ്യവിക്ഷേപങ്ങളോടെയാണ് യുവതിയുടെ വിഡിയോ മറുപടി. 

 

ഹാസ്യവും പരിഹാസവും സമാസമം ചേർത്ത് ശർവാനി നൽകിയ മറുപടിയെ അഭിനന്ദിച്ചുകൊണ്ടാണ് അമല പോൾ വിഡിയോ പങ്കുവച്ചത്. "എന്റെ പൊന്നോ... നമിച്ചു... പൊളി മോൾ! ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ!", അമല പോൾ കുറിച്ചു. ഇത്ര ഹാസ്യാത്മകമായി സമൂഹമാധ്യമങ്ങളിലെ ശല്യക്കാരെ നേരിടാമെന്ന് കാണിച്ചു തന്ന ശർവാനി മാതൃകയാണെന്നും താരം കൂട്ടിച്ചേർത്തു. 

 

സ്വന്തം പേജിൽ വരുന്ന കമന്റുകൾക്ക് വിഡിയോയിലൂടെ രസികൻ മറുപടി കൊടുക്കുന്ന ശർവാനി സമൂഹമാധ്യമങ്ങളിലെ താരമാണ്. നർമത്തിൽ ചാലിച്ചു ശർവാനി കൊടുക്കുന്ന മറുപടികൾക്ക് സെലിബ്രിറ്റികളടക്കം നിരവധി ആസ്വാദകരുണ്ട്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com