ADVERTISEMENT

ഇൻ ഹരിഹർ നഗർ എന്ന മലയാളി ഒരിക്കലും മറക്കാത്ത ചിത്രത്തെക്കുറിച്ച് തനിക്കുള്ള ഒാർമകൾ  പങ്കു വച്ച് നടനും സംവിധായകനുമായ സൗബിൻ സാഹർ. സമൂഹമധ്യമത്തിലാണ് ഹരിഹർ നഗർ ലൊക്കേഷനിൽ വച്ച് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് സൗബിൻ തന്റെ പ്രിയ സിനിമയെ ഒാർത്തത്. 

 

സൗബിനും സഹോദരൻ ഷാബിൻ സാഹിറുമാണ് ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പമുള്ളത്. സിനിമയിലെ അതേ ലുക്കിലുള്ള സുരേഷ് ഗോപിക്കൊപ്പം ഇരുവരും കട്ടിലിൽ ഇരിക്കുന്നതാണ് ചിത്രം. സിനിമാ മേഖലയിൽ സജീവമായിരുന്ന സൗബിന്റെ പിതാവ് സാബു സാഹിർ  ഇൻ ഹരിഹർ നഗറിന്റെ പിന്നണിയിലും പ്രവർത്തിച്ചിരുന്നു. 

 

1990–ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ  ഹിറ്റുകളിൽ ഒന്നാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിദ്ദിഖ്–ലാൽ സംവിധാനം ചെയ്ത ഇൗ സിനിമയുടെ അടുത്ത രണ്ടു ഭാഗങ്ങളും ശ്രദ്ധ നേടിയവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com