ADVERTISEMENT

മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിങിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമലാപോളിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

amala-paul-wedding-1

 

bhavninder-amala-paul-wedding-1
amala-paul-bhavnider-wedding

എന്നാൽ ഭവ്നിന്ദറുമായി അമല വേർപിരിഞ്ഞെന്നും ഇതിന്റെ ഭാഗമായാണ് കേസു നൽകിയതെന്നും പറയപ്പെടുന്നു. ഭവ്നിന്ദറിന്റെ സോഷ്യൽമീഡിയ േപജിൽ അമലയുമൊത്തുള്ള ചിത്രങ്ങൾ കാണാൻ സാധിക്കും. അതേ സമയം നടി ഒരിക്കൽപോലും ഭവ്നിന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തിയിരുന്നുമില്ല.

amala-paul-bhavninder--singh

 

തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ശ്രമം നടത്തി എന്നാണ് അമല പോളിന്റെ ആരോപണം. ഫോട്ടോഷൂട്ടിനു വേണ്ടി എടുത്തതാണ് ആ ചിത്രങ്ങളെന്നും നടി പറയുന്നു. ‌ ചിത്രങ്ങള്‍ ഭവ്‌നിന്ദര്‍ പിന്‍വലിച്ചെങ്കിലും വിവാഹചിത്രമെന്ന തരത്തില്‍ നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്. 

 

ഈ മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്നിന്ദർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങൾ വ്യാപകമായതോടെ ഭവ്നിന്ദര്‍ സിങ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. ‘വിവാഹവാർത്ത’ വന്നതോടെ ഇരുവരുമൊന്നിച്ചുള്ള ചില സ്വകാര്യചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

 

2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. അതിനു ശേഷമാണ് ഭവ്നിന്ദറെ പരിചപ്പെടുന്നതും തുടർന്ന് ഇരുവരും പ്രണയത്തിലാകുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com