ADVERTISEMENT

സൂരരൈ പോട്രിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നാണ് മാരന്റെ വീടിനോടു ചേർന്ന് പറന്നുയരുന്ന വിമാനങ്ങളുടെ കാഴ്ച. തന്റെ സ്വപ്നങ്ങൾക്ക് എളുപ്പം ചിറകുമുളക്കുവാനാണ് മാരൻ അവിടെ തന്നെ വീട് എടുത്ത് താമസിക്കുന്നതും.

 

ഒരുപാട് പണിപ്പെട്ടും ബുദ്ധിമുട്ടിയുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാരന്റെ ഈ വീട് ഒരുക്കിയത്. കലാ സംവിധായകൻ ജാക്കിയുടെ കരവിരുതിലാണ് വീട് നിർമിച്ചത്.

 

യഥാർഥ വിമാനത്താവളത്തിനോടു ചേർന്നാണ് വീട് നിർമിച്ചത്. അതുകൊണ്ട് തന്നെ പല സുരക്ഷാ പ്രശ്നങ്ങളുമുണ്ടായിരുന്നു. പല തവണ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് സൂര്യയും സംവിധായക സുധ കൊങ്കരയും ഇടപെട്ടാണ് അധികൃതരെ പറഞ്ഞ് മനസിലാക്കി നിർമാണം പുനരാരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com