ADVERTISEMENT

ദൃശ്യത്തിലെ വെള്ളാരം കണ്ണുകളുള്ള സുന്ദരനായ കൗമാരക്കാരൻ വില്ലനെ ആരും മറന്നിട്ടുണ്ടാകില്ല.   ദൃശ്യത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ചർച്ച ചെയ്തതും വരുണ്‍ പ്രഭാകർ എന്ന കഥാപാത്രത്തെപ്പറ്റി. വരുണിനെ അവതരിപ്പിച്ച റോഷൻ ബഷീറും ഇന്നു തിരക്കിലാണ്. മലയാളത്തിലും തെലുങ്കിലുമായി നിരവധി പ്രോജക്ടുകളാണ് റോഷനെ തേടിയെത്തുന്നത്. അടുത്തിടെ വിവാഹിതനായ റോഷൻ ബഷീർ ദുബായിൽ ഷൂട്ടിങിനായി പറന്നപ്പോൾ ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു.  ലോക്ഡൗൺ കാരണം മുടങ്ങിയ ഹണിമൂൺ ട്രിപ്പിന് പകരം ഈ യാത്ര കൊണ്ട് വിരസതയകറ്റാൻ കഴിഞ്ഞു എന്ന് റോഷൻ പറയുന്നു.  ഫർസാനയാണ് റോഷന്റെ ഭാര്യ.

roshan-2

 

മലയാളത്തിൽ രണ്ടു പുതിയ സിനിമകളാണ് റോഷന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്.  പറവ എന്ന സിനിമയിൽ അഭിനയിച്ച കുട്ടികൾ ലീഡ് റോൾ ചെയ്യുന്ന ഫോർ.  സുനിൽ ഹക്കിം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.   കഥയിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്ന ഒരു കഥാപാത്രമാണ് തന്റേതെന്ന് റോഷൻ പറയുന്നു.   

roshan

 

മുസ്താഖ് റഹ്മാൻ സംവിധാനം ചെയ്ത അഭിരാമിയാണ് റോഷൻ അഭിനയിച്ച മറ്റൊരു സിനിമ.  കിങ് ഫിഷറിന്റെ നിർമാതാവ് മധു ആണ് ഈ സിനിമയും നിർമ്മിക്കുന്നത്.  ഗായത്രി സുരേഷും റോഷനുമാണ് ലീഡ് റോൾ ചെയ്യുന്നത്.  ഈ സിനിമയുടെ ചിത്രീകരണത്തിനാണ് റോഷൻ ഭാര്യയുമായി ദുബായിലേക്ക് പറന്നത്.  രണ്ടു സിനിമകളും പൂർത്തിയായി റിലീസ് കാത്തിരിക്കുകയാണ്.  

 

ഇപ്പോൾ കേരളത്തേക്കാൾ ഷൂട്ടിങ് സുഗമമായി നടക്കുന്നത് ദുബായിലാണെന്നു റോഷൻ പറയുന്നു.  അവിടെ ആൾക്കാർക്ക് പേടിയില്ലാതെ ഇറങ്ങി നടക്കുന്നുണ്ട്. എന്നാൽ വലിയ ആൾക്കൂട്ടം ഇല്ലാതെ കുറച്ചുകൂടി ഫ്രീ ആയി ഷൂട്ട് ചെയ്യാൻ കഴിയുന്നുണ്ട്.  ഷൂട്ടിങിനു പെർമിഷൻ കിട്ടുന്നുണ്ട്.  തിരിച്ചു വന്നു ക്വാറിന്റീനിൽ ആയിരുന്നു എന്നതൊഴിച്ചാൽ എല്ലാം സുഗമമായിരുന്നു.  ഈ സിനിമകളൊന്നും എപ്പോൾ റിലീസ് ചെയ്യും എന്ന് പറയാൻ കഴിയില്ല എന്ന് റോഷൻ പറഞ്ഞു.  ഒരുപാട് സിനിമകൾ റിലീസിന് റെഡി ആയിരിക്കുന്നു.  ഫൈവ് ഡബ്ലിയുസ് എന്ന തെലുങ്ക് സിനിമയാണ് റോഷൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.  പായൽ രാജ്പുത്തിന്റെ നായകനായാണ് അതിൽ അഭിനയിക്കുന്നതു്.  ഒരു സസ്പെൻസ് ത്രില്ലെർ ആണ് ഫൈവ് ഡബ്ലിയുസ്. വളരെ പ്രതീക്ഷയുള്ള ഒരു സിനിമയാണ് അത്, വലിയ ഒരു ടീം ആണ് അത് ചെയ്തിരിക്കുന്നത്. റോഷൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com