ADVERTISEMENT

പുതിയ ചിത്രം മാസ്റ്റർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനുള്ള വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ധനുഷ്. സിനിമാപ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഇതൊരു വലിയ വാർത്തയാണെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരുന്ന് സിനിമ കാണുന്ന സാഹചര്യം തിയറ്റർ വ്യവസായത്തെ ഉണർത്താൻ സഹായകമാകുമെന്നും ധനുഷ് കുറിച്ചു. തിയറ്ററുകളിൽ പോകുമ്പോൾ എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

 

ജനുവരി 13ന് പൊങ്കൽ റിലീസ് ആയാണ് മാസ്റ്റർ തിയറ്ററുകളിലെത്തുക. റിലീസിനു മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രിയെ വിജയ് സന്ദർശിച്ചിരുന്നു. തിയറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തിയറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

 

അതേസമയം കേരളത്തിലും തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിനിമാസംഘടനകൾ ഇതുമായി ബന്ധപ്പെട്ട് അടുത്തദിവസം യോഗം ചേരാനിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com