ADVERTISEMENT

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.  ദൃശ്യത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ല. അതിനാല്‍ തിയറ്ററുടമകളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകില്ലെന്നും ആന്റണി വ്യക്തമാക്കി. 

 

കുഞ്ഞാലിമരയ്ക്കാര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. സാമ്പത്തിക ലാഭം മാത്രമായിരുന്നു തന്റെ  ലക്ഷ്യമെങ്കിൽ മോഹൻലാലിനെ വച്ച് പത്ത് പടം നിർമിക്കാമായിരുന്നെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

 

ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ സംഘടനകളുടെ നേതാക്കളായ മോഹൻലാലും ആന്‍റണി പെരുമ്പാവൂരും ഉൾപ്പെടുന്ന സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്നാണ് ലിബർട്ടി ബഷീർ പ്രതികരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com