ADVERTISEMENT

‘മറ്റുള്ളവരെക്കൊണ്ട് നല്ലതു പറയിക്കാൻ ശ്രമിക്കണ്ടെന്നേ, നന്നായിട്ടങ്ങ് സ്നേഹിച്ചാൽ മതി, ആത്മാർഥമായിട്ടു സംസാരിച്ചാൽ മതി...’ പുതുവർഷത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടനുഭവിച്ച വൈറൽ വിഡിയോയിലെ ജയസൂര്യയുടെ വാക്കുകളാണിത്. ഹൃദയത്തിൽ തട്ടുന്ന, ഉള്ളുതുറന്ന് പറയുന്ന ഈ വരികൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. ചിലരത് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി. മറ്റുചിലർ വരികൾ മാത്രമെടുത്ത് അവരവരുടെ േവണ്ടപ്പെട്ടവർക്കു പങ്കുവച്ചു.

 

2021–ലെ മലയാളികളുടെ ആദ്യ വൈറൽ വിഡിയോ ആയി ഇതുമാറി. 2020 വർഷാവസാനം ജയസൂര്യയുടേതായി ഇറങ്ങിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ചെറുവിഡിയോയായി പ്രചരിക്കുന്നത്. 

 

താരത്തിന്റേതായി പുറത്തിറങ്ങിയതിൽവച്ച് ഏറ്റവും മനോഹരമായ അഭിമുഖമെന്നും കാണികൾ ഒരുപോലെ പറയുന്നു. സിനിമാ പ്രമോഷന്‍ അഭിമുഖം എന്നതിലുപരി ജീവിതത്തിന്റെ വിവിധ അർഥതലങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അഭിമുഖം പ്രേക്ഷകരും ഏറ്റെടുത്തു എന്നതിനുദാഹരണമാണ് വിഡിയോയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

 

പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയാണ് ജയസൂര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലെ ‘സണ്ണി’യും ഷൂട്ട് പൂർത്തിയായിരിക്കുന്നു. റോജിൻ തോമസിന്റെ കത്തനാർ, മിഥുൻ മാനുവലിന്റെ ആട് 3, നാദിർഷാ ചിത്രം ഗാന്ധിസ്ക്വയർ എന്നിങ്ങനെ കൈനിറയെ സിനിമകളാണ് 2021ൽ ജയസൂര്യയുടേതായി ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com