ADVERTISEMENT

തമിഴ് നടി ആനന്ദി വിവാഹിതയായി. ബിസിനസ്സ്മാൻ ആയ സോക്രട്ടീസ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

 

kayal-anandhi-2

പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയായത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ നായിക വേഷവും ഏറെ പ്രശംസകളും അംഗീകാരവും നേടിയിരുന്നു. 

 

ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെ തിരക്കേറിയ നായികയായി മാറി. ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

 

ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിവാഹം . ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം സിനിമകളാണ് ആനന്ദിയുടേതായി റിലീസിനൊരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com