ADVERTISEMENT

തമിഴ് സൂപ്പർ താരം വിജയ്‌യും മലയാളികളുടെ പ്രിയ താരം കാളിദാസ് ജയറാമും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി സൂചന. കാളിദാസ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച പുതിയ ചിത്രവും എഴുത്തുമാണ് ഇത്തരത്തിൽ ഒരു അഭ്യൂഹം പരക്കാൻ കാരണം.  

 

‘കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ. നന്ദി വിജയ് സർ. ഇത്രയും സമയം ചിലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിത്’. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് കാളിദാസ് കുറിച്ചു.

 

വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രം ജനുവരി 13–ന് റിലീസിനെത്തുകയാണ്. ലോക്ഡൗൺ കാലത്ത് കാളിദാസ് അഭിനയിച്ച പാവകഥകൾ, പുത്തൻ പുതു കാലൈ എന്നീ ചിത്രങ്ങൾ വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സൂപ്പർതാരവും മലയാളത്തിന്റെ യുവതാരവും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com