ADVERTISEMENT

നടി പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച സ്റ്റൈലിഷ് വിഡിയോ ആണ് ആരാധകരുടെ ഇടയിൽ ചർച്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തോടൊപ്പം ഗോവയിൽ അവധി ആഘോഷിക്കുകയായിരുന്നു പൂർണിമ. ഗോവയിൽ നിന്നുള്ള ഫോട്ടോകൾ ചേർത്തുവച്ച വിഡിയോ ആണ് പൂർണിമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അൾട്രാ മോഡേൺലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

 

നടി എന്നതിലുപരി തിരക്കേറിയ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലുകളിലും തന്റേതായൊരു വ്യത്യസ്ത കൊണ്ടുവരാൻ നടി എപ്പോഴും ശ്രമിക്കാറുണ്ട്.

poornima-goa

 

അതുകൊണ്ടു തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പൂർണിയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

 

നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ട് ‘പ്രാണ’ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി തുടങ്ങി ശ്രദ്ധ നേടുകയുണ്ടായി. ആഷിക്ക് അബു ചിത്രം വൈറസിലൂടെ നടി വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തി.

 

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമയുടെ പുതിയ പ്രോജ‍ക്ട്. നെറ്റ്ഫ്ലിക്സിന്റെ ഹിന്ദി–ഇംഗ്ലിഷ് ചിത്രമായ കൊബാൾട് ബ്ലുവിലും പ്രധാനവേഷത്തിൽ നടി എത്തുന്നുണ്ട്. സച്ചിൻ കുണ്ടൽക്കർ ആണ് സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com