ADVERTISEMENT

കമൽഹാസൻ ചിത്രം വിരുമാണ്ടിയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. 2004 ജനുവരി 14ന് പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ഏറെ നിരൂപകശ്രദ്ധനേടുകയും ബോക്സ്ഓഫിസ് വിജയമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ പതിനേഴാം വർഷം ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നു.

 

ജെല്ലിക്കെട്ട് രംഗങ്ങൾക്കു വേണ്ടി ഡ്യൂപ്പില്ലാതെ കാളക്കൂറ്റനുമായി കൊമ്പ് കോർക്കുന്ന കമൽഹാസനെ മേക്കിങ് വിഡിയോയിൽ കാണാം. സ്പെഷൽ ഇഫക്ട്സ് അധികം ഉപയോഗിക്കാതെ സാഹസികരംഗങ്ങളെല്ലാം റോപ്പ് ഉപയോഗിച്ചും മറ്റുമാണ് കമൽ ചിത്രീകരിച്ചത്.

 

സിനിമയുടെ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും കമൽ തന്നെയായിരുന്നു. അഭിരാമി, പശുപതി, നെപ്പോളിയൻ, രോഹിണി, നാസർ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ജനുവരി 14ന് ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com