രാജപാളയം നായ്ക്കൊപ്പം മക്കൾ സെൽവൻ: പിറന്നാൾ ദിനത്തിൽ വ്യത്യസ്ത ചിത്രവുമായി വിജയ് സേതുപതി
Mail This Article
തന്റെ പിറന്നാൾ ദിനത്തിൽ രാജപാളയം നായ്ക്കൊപ്പമുള്ള വ്യത്യസ്ത ചിത്രം പങ്കു വച്ച് തമിഴ് നടൻ വിജയ് സേതുപതി. കറുത്ത കുർത്തയും ഷാളും അണിഞ്ഞ് രാജപാളയം നായ്ക്കുട്ടിയെ പുൽകി നിൽക്കുന്ന ചിത്രം താരത്തിന്റെ മറ്റു ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഒരുക്കുന്ന മനോരമ കലണ്ടർ ആപ് 2021–നു വേണ്ടി എടുത്ത ചിത്രമാണ് താരം പുറത്തു വിട്ടിരിക്കുന്നത്.
നേരത്തെ ഇതേ ഫോട്ടോഷൂട്ടിന്റെ ഭാഗമായി പുറത്തിറക്കിയ പേർഷ്യൻ പൂച്ചയ്ക്കൊപ്പം താരം നിൽക്കുന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു. പതിവു കലണ്ടർ ഫോട്ടോഷൂട്ടുകളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ഔട്ട്ഡോർ ഷൂട്ട് ആയിരുന്നു മനോരമ കണ്ടർ ആപ്പിനു വേണ്ടി ഒരുക്കിയത്. പ്രകൃതിയോട് ഇഴചേർന്ന് വളർത്തുമൃഗങ്ങൾക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ തീം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.
പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന്, വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി റിമൈൻഡർ നൽകാൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും.
മനോരമ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം: ആൻഡ്രോയ്ഡ്, ഐഒഎസ്