ADVERTISEMENT

പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനുമൊപ്പം 'മാസ്‌റ്റർ' കണ്ട അനുഭവം പങ്കുവച്ച് വിനീത് ശ്രീനിവാസൻ. 'അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു, സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തം' എന്നാണ് ചിത്രം കണ്ട ശേഷം വിനീത് കുറിച്ചത്. തിയറ്ററിൽ നിന്നുള്ള സെൽഫിയിൽ വിനീതിനൊപ്പം പ്രണവിനെയും കല്യാണിയെയും കാണാം.

 

വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങിന് ബ്രേക്ക് നല്‍കിയാണ് മാസ്റ്റര്‍ സിനിമ കാണാന്‍ എത്തിയത്. പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. നടി ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. 

 

അതേസമയം കോവിഡ് കാലത്തും കലക്‌ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് വിജയ് നായകനായ മാസ്റ്റര്‍ സിനിമ. അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 125 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com