ADVERTISEMENT

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകളൊരുക്കിയ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലൗ’ സിനിമയുടെ പുതിയ ടീസ‍ർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോയും രജീഷ വിജയനും കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമ നിര്‍മിക്കുന്നത് ആഷിക്ക് ഉസ്മാൻ ആണ്.

 

ലോക്ഡൗണിന് ശേഷം സിനിമാ മേഖലയിൽ ഇളവുകള്‍ നൽകിയ സമയത്ത് ഫ്ലാറ്റിൽ ഷൂട്ട് തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ സിനിമയായായിരുന്നു ‘ലൗ ‘. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദ്. എഡിറ്റിങ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസുമാണ്. സംഗീത സംവിധാനം നിർവിക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ്.

 

വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com