ADVERTISEMENT

നടി മുത്തുമണി അമ്മയാകുന്നു. ‘ഞങ്ങൾ’ എന്ന് കുറിച്ചുകൊണ്ട് മുത്തുമണിയുടെ ഭർത്താവും സംവിധായകനുമായ പി.ആർ. അരുൺ ആണ് സന്തോഷ വാർത്ത പങ്കുവച്ചത്. 

 

അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ൽ ആണ് അരുണും മുത്തുമണിയും വിവാഹിതരാകുന്നത്. നാടകത്തിൽ സജീവമായിരുന്ന താരം 2006–ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തിലൂടെ സിനിമയിലേക്കെത്തി. അതിനുശേഷം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കാവൽ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.‌

 

നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തുന്നത്‌. സുരാജ് വെഞ്ഞാറമ്മൂട്–രജീഷ വിജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകൻ കൂടിയാണ് അരുൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com