ADVERTISEMENT

വിടപറഞ്ഞ ചിരഞ്ജീവി സർജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്ത് മകൻ സിംബ.  ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറാണ് മേഘ്നയും കുഞ്ഞും ചേർന്ന് റിലീസ് ചെയ്തത്.

 

സിംബ എന്നാണ് കുഞ്ഞിന്റെ പേര്. ചിന്റു എന്ന് വിളിപ്പേരും. ചിന്‍റുവിനെ മടിയിലിരുത്തി അവന്റെ വിരലുകൾ കൊണ്ട് ഫോണിലെ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്. 

 

കെ. രാമനാരായൺ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്ക് വേണ്ടി ചിത്രത്തിൽ ഡബ് ചെയ്തിരിക്കുന്നത് സഹോദരൻ ധ്രുവ് സർജയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 

 

മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ മരണം സംഭവിക്കുന്നത്. പിന്നീടുള്ള മേഘ്നയുടെ ഓരോ വിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് ഏവരും സ്വീകരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം ഈയടുത്താണ് കുട്ടിയുടെ മുഖം ആരാധകരെ കാണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com