ADVERTISEMENT

6 വർഷത്തെ ഇടവേളയ്ക്കു ശേഷം നടി ഗൗതമി നായർ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു. പ്രജീഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. 

 

ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന മേരി ആവാസ് സുനോയിൽ പ്രധാനപ്പെട്ട കഥാപാത്രമാണ് ഗൗതമി അവതരിപ്പിക്കുക. ഗൗതമിയുടെ ഭർത്താവും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് റിലീസിനൊരുങ്ങുകയാണ്. ആ ചിത്രത്തിന്റെ അണിയറയിലും ഗൗതമി പ്രവർത്തിച്ചിട്ടുണ്ട്. 

 

ദുൽഖർ സൽമാനോടൊപ്പം ‍ സെക്കന്റ് ഷോയിലൂടെയാണ് ഗൗതമിയുടെ ചലച്ചിത്ര അരങ്ങേറ്റം. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. പിന്നീട് പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പിഎച്ച്ഡി പൂർത്തീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com