ADVERTISEMENT

‘നന്ദനം’ സിനിമയിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ച അരവിന്ദ് 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തി. 2002-ൽ ഇറങ്ങിയ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്.

 

ക്ഷേത്രത്തിലെ ഉത്സവമേളം ആസ്വദിച്ച്, കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി പുറത്തിറങ്ങിയ അരവിന്ദ് ക്ഷേത്രനടയിൽ സിനിമയിലെ രംഗത്തിലേതു പോലെ ഫോട്ടോ എടുത്താണ് മടങ്ങിയത്. നഗരസഭ കൗൺസിലർ കെ.പി.ഉദയൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com