ADVERTISEMENT

രാജ്യാന്തര ചലച്ചിത്രമേളയിൽ തിളങ്ങി വിപിൻ ആറ്റ്‌ലിയുടെ മ്യൂസിക്കൽ ചെയർ. മികച്ച മലയാള സിനിമയ്ക്കു നൽകുന്ന നെറ്റ്പാക്ക് പുരസ്കാരമാണ് ചിത്രത്തെ തേടിയെത്തിയത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയത്. മനുഷ്യന്റെ ബോധ–അബോധ മനസിനെ നിരന്തരം അലട്ടുന്ന മരണഭയത്തെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. എഴുത്തുകാരനായ ഒരു യുവാവിന്റെ ആത്മസംഘർഷങ്ങളിലൂടെ മരണമെന്ന കസേരകളിയുടെ പൊരുൾ അന്വേഷിക്കുകയാണ് മ്യൂസിക്കൽ ചെയർ.

 

കോവിഡ് കാലത്ത് സിനിമാ മേഖല സ്തംഭിച്ചു നിന്നപ്പോൾ തന്റെ രണ്ടു ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകനാണ് വിപിൻ ആറ്റ്ലി. മരണമെന്ന ഗഹനവിഷമായിരുന്നു മ്യൂസിക്കൽ ചെയർ എന്ന ചിത്രത്തിന്റെ പ്രമേയം. കോവിഡ് കാലത്ത് മലയാളത്തിൽ ടിക്കറ്റ് വച്ച് ആദ്യമായി ഒടിടി റിലീസ് ചെയ്ത ചിത്രം മ്യൂസിക്കൽ ചെയറായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ 17000 ടിക്കറ്റുകൾ വിറ്റുപോയെന്ന് വിപിൻ ആറ്റ്ലി പറയുന്നു. 

 

ഒടിടി റിലീസിനു ശേഷം കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കും മ്യൂസിക്കൽ ചെയർ തിരഞ്ഞെടുക്കപ്പെട്ടതിന്റെ നിറവിലാണ് ഹോംലി മീൽസ് എന്ന സിനിമയുടെ തിരക്കഥാകൃത്തും നടനും ബെൻ സിനിമയുടെ സംവിധായകനും കൂടിയായ വിപിൻ ആറ്റ്ലി. ചലച്ചിത്രമേളയുടെ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പതിപ്പുകളിൽ മികച്ച അഭിപ്രായമാണ് മ്യൂസിക്കൽ ചെയർ നേടിയത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com