ADVERTISEMENT

ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റിനു ശേഷം പുതിയൊരു ചിത്രവുമായി രതീഷ് പൊതുവാൾ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ സിനിമയുടെ പേരും രസകരമാണ്. ‘ന്നാ..താൻ കേസ് കൊട്’ എന്നാണ് ടൈറ്റില്‍.  

 

സന്തോഷ്​ ടി. കുരുവിള, ആഷിഖ് അബു എന്നിവർ ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്​, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ, വിനയ് ഫോർട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്​. മധു നീലകണ്ഠനാണ്​ ഛായാഗ്രാഹകൻ. സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും.

 

കഴിഞ്ഞ വര്‍ഷത്തെ സൂപ്പർഹിറ്റായ അഞ്ചാം പാതിരയ്ക്ക് ശേഷം നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്‍റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. മോഹൻ കുമാര്‍ ഫാൻസ്, നായാട്ട്, പട, നിഴൽ, ഭീമന്‍റെ വഴി, ഒറ്റ്, മറിയം ടെയ്‍ലേഴ്സ്, ആറാം പാതിര അറിയിപ്പ് തുടങ്ങി അനേകം സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com