ADVERTISEMENT

പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനംം ചെയ്യുന്ന 'വര്‍ത്തമാനം' മാര്‍ച്ച് 12 ന്  റിലീസ് ചെയ്യും.ബെന്‍സി പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിർമിക്കുന്ന  ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. ആര്യാടന്‍ ഷൗക്കത്ത് ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. 

parvathy-roshan
varthamanam-jeo

 

roshan

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു  പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. 

varthamanam1
parvathy-varthamanam

 

സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.  റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.പാര്‍വ്വതി തിരുവോത്തിന്‍റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് 'വര്‍ത്തമാന'ത്തിലെ ഫൈസാസൂഫിയ. ബാനര്‍ ബെന്‍സി പ്രൊഡക്‌ഷന്‍സ്, സംവിധാനം സിദ്ധാര്‍ത്ഥ് ശിവ, നിർമാണം ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ തിരക്കഥ സംഭാഷണം ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ അഴകപ്പന്‍, ഗാനരചന റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം - ബിജിപാല്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ - ഡിക്സന്‍ പൊടുത്താസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com