ADVERTISEMENT

ഡോൺ പാലാത്തറയുടെ “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” 43ാം മോസ്കോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മേളയുടെ മത്സരവിഭാഗത്തിൽ ആകെ പതിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതിൽ ഒരേയൊരു ഇന്ത്യൻ ചിത്രമാണുള്ളത്. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നീരജ രാജേന്ദ്രനും വേഷമിടുന്നു. ഫിയാപ്ഫിന്റെ പ്രത്യേകാംഗീകാരമുള്ള , ലോകത്തെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിൽ ഒന്നായ MIFFൽ പ്രദർശിപ്പിക്കപ്പെടുന്ന, ഡോണിന്റെ തന്നെ രണ്ടാമത്തെ സിനിമ ആണ് ഇത്. ഡോൺ എഴുതി സംവിധാനം ചെയ്ത 1956, മധ്യതിരുവിതാംകൂർ എന്ന സിനിമ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 

 

മോസ്കോ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഇതിനു മുൻപ് 1973ൽ അടൂർ ഗോപാലകൃഷണന്റെ സ്വയംവരം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഏപ്രിൽ 22 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ആണു ഫെസ്റ്റിവൽ നടക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ 2020ൽ ഫെസ്റ്റിവൽ താമസിച്ചാണു നടത്തിയതെങ്കിലും ഈ വർഷം സ്ഥിരം സമയമായ ഏപ്രിലിൽ തന്നെ ഫെസ്റ്റിവൽ നടക്കുന്നതായിരിക്കും. 

 

ചിത്രത്തിന്റെ ഇന്റർനാഷനൽ പ്രിമിയർ ആവും മോസ്കോയിലേത്.  ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സംവിധായകനൊപ്പം, നടി റിമ കല്ലിങ്കൽ, പ്രൊഡ്യൂസർ ഷിജോ കെ ജോർജ്ജ് എന്നിവരും റഷ്യയ്ക്ക് തിരിക്കും. സന്തോഷത്തിന്റെ ഒന്നാം രഹസ്യം  ഇതിനു മുൻപ് IFFK യിൽ മലയാളം സിനിമാ വിഭാഗത്തിൽ നാലു നഗരങ്ങളിലായ് പ്രദർശിപ്പിച്ചിരുന്നു. ഒറ്റ ഷോട്ടിൽ, ഒരു കാറിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം റിലീസിനു മുൻപുതന്നെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണു. സിനിമ നിർമിച്ചിരിക്കുന്നത് ബീ കേവ് മൂവീസിന്റെ ബാനറിൽ, ഷിജോ കെ. ജോർജ് ആണ്.ഡോൺ പാലാത്തറയുടെ “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” 43ആം മോസ്കോ രാജ്യാന്ത്ര ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മേളയുടെ മത്സരവിഭാഗത്തിൽ ആകെ പതിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതിൽ ഒരേയൊരു ഇന്ത്യൻ ചിത്രമാണുള്ളത്. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നീരജ രാജേന്ദ്രനും വേഷമിടുന്നു. ഫിയാപ്ഫിന്റെ പ്രത്യേകാംഗീകാരമുള്ള , ലോകത്തെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിൽ ഒന്നായ MIFFൽ പ്രദർശിപ്പിക്കപ്പെടുന്ന, ഡോണിന്റെ തന്നെ രണ്ടാമത്തെ സിനിമ ആണ് ഇത്. ഡോൺ എഴുതി സംവിധാനം ചെയ്ത 1956, മധ്യതിരുവിതാംകൂർ എന്ന സിനിമ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 

 

മോസ്കോ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഇതിനു മുൻപ് 1973ൽ അടൂർ ഗോപാലകൃഷണന്റെ സ്വയംവരം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഏപ്രിൽ 22 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ആണു ഫെസ്റ്റിവൽ നടക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ 2020ൽ ഫെസ്റ്റിവൽ താമസിച്ചാണു നടത്തിയതെങ്കിലും ഈ വർഷം സ്ഥിരം സമയമായ ഏപ്രിലിൽ തന്നെ ഫെസ്റ്റിവൽ നടക്കുന്നതായിരിക്കും. 

 

ചിത്രത്തിന്റെ ഇന്റർനാഷനൽ പ്രിമിയർ ആവും മോസ്കോയിലേത്.  ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സംവിധായകനൊപ്പം, നടി റിമ കല്ലിങ്കൽ, പ്രൊഡ്യൂസർ ഷിജോ കെ ജോർജ്ജ് എന്നിവരും റഷ്യയ്ക്ക് തിരിക്കും. സന്തോഷത്തിന്റെ ഒന്നാം രഹസ്യം  ഇതിനു മുൻപ് IFFK യിൽ മലയാളം സിനിമാ വിഭാഗത്തിൽ നാലു നഗരങ്ങളിലായ് പ്രദർശിപ്പിച്ചിരുന്നു. ഒറ്റ ഷോട്ടിൽ, ഒരു കാറിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം റിലീസിനു മുൻപുതന്നെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണു. സിനിമ നിർമിച്ചിരിക്കുന്നത് ബീ കേവ് മൂവീസിന്റെ ബാനറിൽ, ഷിജോ കെ. ജോർജ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com