ADVERTISEMENT

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മാലിക് സിനിമയെ അഭിനന്ദിച്ച് കമല്‍ഹാസന്‍. മാലിക് സിനിമയുടെ അവതരണ രീതിയും മേക്കിങുമാണ് കമൽഹാസനെ അദ്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ഉലകനായകനും സംവിധായകൻ ലോകേഷ് കനകരാജും മാലിക് കണ്ടത്.  ഷൂട്ടിങ്ങ് പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവുവേളയിലാണ് ഇവർ ഇരുവരും മാലിക്ക് കാണാനിടയായത്. മഹേഷ് നാരായണനും ഫഹദ് ഫാസിലും ഇവർക്കൊപ്പമുണ്ടായിരുന്നു.

 

സുലൈമാന്‍ അലി അഹമ്മദ് എന്ന കഥാപാത്രമായുള്ള ഫഹദിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. മാലിക് തിയറ്റര്‍ റിലീസായിരുന്നെങ്കില്‍ വേറെ ലെവലാകുമായിരുന്നുവെന്നായിരുന്നു ലോകേഷ് കനകരാജിന്റെ പ്രതികരണം. കമല്‍ഹാസനും ഫഹദും ഒന്നിച്ചെത്തുന്ന വിക്രം എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ലോകേഷ്.

 

കമൽഹാസൻ സംവിധാനം ചെയ്ത വിശ്വരൂപം സിനിമയുടെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ ആയിരുന്നു. മാലിക്കിന്റെ ക്യാമറ ചലിപ്പിച്ച സാനു ജോൺ ആണ് വിശ്വരൂപത്തിന്റെയും ഛായാഗ്രാഹകൻ.

 

സുലൈമാന്റെ 20 മുതല്‍ 60 വരെ പ്രായത്തിലുള്ള ഗെറ്റപ്പിലാണ് ഫഹദ് മാലിക്കില്‍ എത്തിയത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രം ഫഹദിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള ചിത്രവുമായിരുന്നു. ആമസോണ്‍ പ്രൈം വിഡിയോ വഴിയാണ് മാലിക് പ്രേക്ഷകരിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com