ADVERTISEMENT

പൊതുവേദിയിൽ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ട നടി നോറ ഫത്തേഹിക്കു നേരെ വിമർശനം. ശരീരം മുഴുവന്‍ തുറന്നുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങൾ പൊതുവേദിയില്‍ ധരിക്കാൻ ഉള്ളതല്ലെന്നും ഫാഷൻ എന്ന ലേബലിൽ എന്തുവൃത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.

 

മുംബൈയില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നോറ. ചടങ്ങുകഴിഞ്ഞ് കാറിൽ കയറി പോകാനൊരുങ്ങിയ നോറയെ ഫൊട്ടോഗ്രാഫേഴ്സ് വളഞ്ഞു. ഇതോടെ നടി വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയായിരുന്നു. ഈ വിഡിയോയും ചിത്രങ്ങളും വൈറലായതോടെയാണ് നടിക്കുനേരെ വിമർശനങ്ങൾ ഉയർന്നത്.

 

മൊറോക്കൻ-കനേഡിയൻ നർത്തകിയായ നോറ, റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയിൽ എമ്പാടും നിരവധി ആരാധകരുണ്ട്.

 

ചടുലമായ നൃത്തവും ആകർഷകമായ സൗന്ദര്യവുമാണ് നോറയെ ചെറുപ്പക്കാർക്കിടയിൽ ഹരമാക്കിയത്. ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ ഐറ്റം ഡാൻസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com