ADVERTISEMENT

സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2–ന്റെ ഹിന്ദി റീമേക്ക് ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ഹിന്ദിയുടെ നിർമാതാക്കളിൽ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷിത വേർപാട് കഴിഞ്ഞ വർഷമായിരുന്നു. ഇതേ തുടർന്നാണ് അഭിഷേക് തന്നെ സംവിധാനം ഏറ്റെടുത്തത്.

 

അജയ് ദേവ്ഗൺ, ശ്രീയ ശരൺ, തബു തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തില്‍ മാറ്റമില്ലാതെ ഉണ്ടാകും. മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. 

 

മെയ്‍ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സിരീസ് ആയ 'രുദ്ര'യും പൂര്‍ത്തിയാക്കിയതിനു ശേഷം ഡിസംബര്‍ രണ്ടാം പകുതിയിൽ അജയ്, ദൃശ്യം 2–ല്‍ ജോയിന്‍ ചെയ്യും. ജോർജ്കുട്ടി ഹിന്ദിയിലെത്തിയപ്പോൾ വിജയ് സാല്‍ഗോന്‍കര്‍ എന്നായിരുന്നു പേര്. മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ഹിന്ദിയിൽ നന്ദിനി സാല്‍ഗോന്‍കര്‍ ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com