Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

21-ാമത് രാജ്യാന്തര ചലച്ചിത്രമേള; മലയാളം ചിത്രങ്ങള്‍ പ്രഖ്യാപിച്ചു

iffk-movies

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്ക് ‍‍‍‍ഡോ.ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം, നവാഗത സംവിധായിക വിധു വിൻസെന്റിന്റെ മാൻഹോൾ എന്നീ മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു.

സാന്ത്വന ബർദലോയിയുടെ മിഡ്നൈറ്റ് കേതകി(അസമീസ്)സൈബൽ മിത്രയുടെ ചിത്രകാർ(ബംഗാളി)എന്നിവയാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രണ്ട് ഇന്ത്യൻ ചിത്രങ്ങൾ. മത്സര വിഭാഗത്തിലെ മറ്റ് 10 ചിത്രങ്ങൾ വിദേശ സിനിമകളാണ്. ഇവ പിന്നീടു തിരഞ്ഞെടുക്കും.

മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന് ഏഴു സിനിമകൾ തിരഞ്ഞെടുത്തു. ആറടി (സജി പാലമേൽ ശ്രീധരൻ)ഗോഡ്സെ (ഷെറി ഗോവിന്ദൻ, ഷൈജു ഗോവിന്ദ്)കാ ബോ‍ഡിസ്കേപ്സ് (ജയൻ ചെറിയാൻ) കമ്മട്ടിപ്പാടം (രാജീവ് രവി) കിസ്മത് (ഷാനവാസ് ബാവക്കുട്ടി) മോഹവലയം (ടി.വി.ചന്ദ്രൻ) വീരം ( ജയരാജ്) എന്നിവയാണ്. പ്രദർശിപ്പിക്കുക. മേളയിൽ പ്രദർശിപ്പിക്കുന്ന 9 മലയാള ചിത്രങ്ങൾക്കുള്ള പ്രതിഫലം രണ്ടു ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന് ഏഴു സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്.ഹരികഥ പ്രസംഗ(കന്നഡ)ഭാപ്പാ കി ഭയകഥ( ഹിന്ദി) ലേഡി ഓഫ് ദ ലേക്ക് (മണിപ്പൂരി) ഒനാത്ത (ഖാസി)റവലേഷൻസ് (തമിഴ്) കാസവ് (മറാത്തി) വെസ്റ്റേൺ ഘട്ട്സ് (തമിഴ്) എന്നിവയാണ് അവ.