Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിന്റെ നായികയായി ഐശ്വര്യ

dulquer-aishwarya

ദുൽക്കറിന്റെ നായികയായി ഐശ്വര്യ രാജേഷ് മലയാളത്തിലേക്ക്. കാക്ക മുട്ടൈ, ധർമദുരൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഐശ്വര്യ. ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ജോമോന്റെ സുവിശേഷങ്ങളിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. തമിഴ്നടൻ മനോബാലയും ഒരു പ്രധാനവേഷത്തിൽ ചിത്രത്തിൽ എത്തുന്നു.

ഐശ്വര്യ തന്നെയാണ് ഈ വിവരം ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. ദുൽക്കറിനും മുകേഷിനുമൊപ്പമുള്ള ചിത്രവും നടി പങ്കുവക്കുകയുണ്ടായി.

dulquer-aishwarya-1

തെലുങ്കു, തമിഴ് നടൻ രാജേഷിന്റെ മകളായ ഐശ്വര്യ 2011ൽ അവർഗളും ഇവർഗളും എന്ന സിനിമയിലൂടെയാണു രംഗത്തുവരുന്നത്. അതിനു ശേഷം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ ഐശ്വര്യ റമ്മി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിമർശകരുടെ ശ്രദ്ധനേടി. തുടർന്നു റീലീസ് ചെയ്ക കാക്കമുട്ടൈ ഐശ്വര്യയെ താരമാക്കി .

കാക്കമുട്ടൈ സംവിധാനം ചെയ്ത മണികണ്ഠന്റെ ഹൊറർ ചിത്രമായ ഹലോ നാൻ പേയ് പേശ്റേൻ എന്ന സിനിമയിൽ അഭിനയിക്കാൻ ഇരിക്കെയാണ് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ദുൽക്കറിന്റെ നായികയാകുന്നത്. ഐശ്വര്യയുടെ നക്ഷത്രത്തിനു മലയാളത്തിലും തമിഴിലും പുതിയ തിളക്കമേകാൻ ഈ കൂട്ടുകെട്ടിനു കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. നിവിൻ പോളി–സിദ്ധാർത്ഥ് ശിവ ചിത്രത്തിലും നായികയായി തീരുമാനിച്ചിരുന്നത് ഐശ്വര്യയെയാണ്.

ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുൽക്കർ എത്തുന്നത്. മുകേഷാണ് ദുൽക്കറിന്റെ അച്ഛന്‍വേഷം ചെയ്യുന്നത്. ഇതാദ്യമായാണ് ദുൽക്കര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിൽ രണ്ടു നായികമാരാണ്. പ്രേമത്തിലൂടെ തിളങ്ങിയ അനുപമ പരമേശ്വരനാണ് ഒരു നായിക. ദുൽക്കറിന്റെ സഹോദരനായി വിനു മോഹൻ എത്തുന്നു. സേതു മണ്ണാര്‍ക്കാട് ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്,ഇര്‍ഷാദ്,ജേക്കബ് ഗ്രിഗറി,മുത്തുമണി, ഇന്ദു തമ്പി രസ്‌ന എന്നിവരും താരങ്ങളാണ്.

വിദ്യാസാഗറാണ് സംഗീത സംവിധാനം. എസ് കുമാറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. 

Your Rating: