Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രംഗങ്ങളിൽ അഭിനയിക്കാൻ ഇപ്പോഴും പേടി: നിവിൻ

nivin

മലയാളത്തിലെ മറ്റുയുവതാരങ്ങളെയൊക്കെ പിന്നിലാക്കി ജൈത്രയാത്ര തുടരുകയാണ് നിവിൻ പോളി. തുടരെയുള്ള ഹിറ്റുകൾക്ക് പുറമെ തമിഴ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് താരം.

സിനിമാകരിയറിൽ അഭിനേതാവ് എന്ന നിലയിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും വികാരനിർഭരമായ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ധൈര്യക്കുറവ് അനുഭവപ്പെടാറുണ്ടെന്ന് നിവിൻ പറയുന്നു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം സിനിമയിൽ വികാരപരമായ രംഗങ്ങള്‍ അഭിനയിച്ചത് നന്നായിട്ടുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ചിത്രീകരണവേളയിൽ ആ ഒരു മൂഡില്‍ നിൽക്കുമ്പോള്‍ ചിത്രീകരിച്ച രംഗങ്ങളാണ്. പക്ഷെ അത് സംഭവിച്ചു പോയതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും നിവിൻ പറയുന്നു.

‘തുറന്ന് പറയുകയാണെങ്കില്‍ എനിക്കിപ്പോഴും വികാരപരമായ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരു ധൈര്യക്കുറവുണ്ട്. ചെറുതായി പാളിയാല്‍ അമിതാഭിനയം ആകും. വികാരരംഗങ്ങൾ പ്രേക്ഷക മനസ്സിലും എത്താൻ സാധിയ്ക്കുമ്പോഴാണ് ആ രംഗം വിജയിക്കുന്നത്. നിവിൻ പറഞ്ഞു.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് ചിത്രത്തിന് വേണ്ടി നിവിൻ വീണ്ടും താടിവച്ച് എത്തുന്നു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കഥാപാത്രത്തിന് താടി ആവശ്യമുള്ളത്‌കൊണ്ട് കഴിഞ്ഞ രണ്ട് മാസമായി നിവിൻ താടി വളര്‍ത്തുകയാണ്.