Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദും ദുൽക്കറും നിവിനും പ്രിയപ്പെട്ടവർ; അല്ലുവിന് ഏറ്റവും പ്രിയം മറ്റൊരാളോട്

allu

കേരളത്തിലും നിറയെ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർതാരമാണ് അല്ലു അർജുൻ. എന്നാൽ അല്ലു കേരളത്തിലെ സിനിമാതാരങ്ങളുടെ കടുത്ത ആരാധകനാണ്. ഫഹദ്, ദുൽഖർ, നിവിൻ പോളി ഇവരുടെയൊക്കെ സിനിമകള്‍ കാണാറുണ്ടെന്നും അഭിനയവും ഇഷ്ടമാണെന്നും അല്ലു പറയുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സിലെ ഫഹദ് ഫാസിലിന്റെ അഭിനയം തന്നെ ഞെട്ടിച്ചുവെന്ന് പറയുന്നു അല്ലു. പ്രേമത്തിലെ നിവിന്‍ പോളിയുടെ പ്രകടനം ഗംഭീരം. ചാര്‍ലി, ഓകെ കണ്‍മണി എന്നീ ചിത്രങ്ങളിലൂടെ ദുല്‍ക്കറിന്റെയും കടുത്ത ആരാധകനുമാണ് താനെന്ന് അല്ലു പറഞ്ഞു‍.

ഇവരെയൊക്കെ ഇഷ്ടമാണെങ്കിലും മലയാളത്തിലെ അല്ലുവിന്റെ പ്രിയ നടന്‍ മറ്റൊരാളാണ്. അത് മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ ആണ്. ‘അദ്ദേഹമാണ് എന്റെ എക്കാലത്തെയും പ്രിയനടന്‍. അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്യണമെന്നുമുണ്ട് എനിക്ക്. ഭാവിയിൽ തെന്നിന്ത്യന്‍ ഭാഷാസിനിമകളിലെ അഭിനേതാക്കള്‍ക്ക് വ്യത്യസ്ത ഭാഷകളില്‍ അഭിനയിക്കുന്നതിനുള്ള അവസരം കൂടും. അങ്ങനെ മോഹന്‍ലാലിനൊപ്പം ഒരു വേഷം ചെയ്യാന്‍ വൈകാതെ അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലു വ്യക്തമാക്കി.

അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ സരൈനോഡുവിന്റെ മലയാളം പതിപ്പ് യോദ്ധാവിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Your Rating: