Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടപ്പ പറഞ്ഞത് കള്ളം; ബാഹുബലി മരിച്ചിട്ടില്ല!

baahubali-kattappa

എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്? ബാഹുബലിയുടെ ആദ്യഭാഗം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഏറ്റവുമധികം ചോദിച്ച ചോദ്യമായിരുന്നു ഇത്. മാർച്ച് 16–നു പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ ഈ ചോദ്യത്തിന് ചെറുതായി ഉത്തരം നൽകുന്നുണ്ടോ?

ഇതുവരെ സിനിമാചരിത്രത്തിൽ കണ്ടിട്ടില്ലാത്ത അത്ഭുതകരമായ പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചത്. നാലു ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങിയ ട്രെയിലറിന്റെ തെലുങ്ക് പതിപ്പു പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു കോടിയിലധികം തവണയാണ് ആളുകൾ കണ്ടത്. കൂടെ പുറത്തിറങ്ങിയ ഹിന്ദി, മലയാളം, തമിഴ് ട്രെയിലറുകള്‍ക്കും ലഭിച്ചതു മികച്ച പ്രതികരണം തന്നെ.

Baahubali 2 - The Conclusion Trailer | Prabhas, Rana Daggubati | SS Rajamouli

ബാഹുബലിയു‌ടെ ആദ്യ ഭാഗം സൃഷ്ടിച്ചിരുന്ന ഹൈപ്പ് രണ്ടാം ഭാഗം ദ് കൺക്ലൂഷന്റെ ട്രെയിലറിനും ലഭിച്ചു. ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം എന്നു വ്യക്തമായി വെളിവാക്കുന്നതായിരുന്നു ട്രെയിലർ. ആദ്യ ചിത്രം നിർത്തിയ ആകാംക്ഷയുടെ മുനമ്പിൽ നിന്നു തന്നെ രണ്ടാം ചിത്രത്തിന്റെ ട്രെയിലര്‍ തുടങ്ങുമെന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. മറിച്ച് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് തിരുത്തിയെഴുതുന്നതു പോലാണ് കൺക്ലൂഷന്റെ ട്രെയിലർ. കട്ടപ്പയല്ല അമരേന്ദ്ര ബാഹുബലിയെ കൊന്നതെന്ന് ചെറുതല്ലാത്തൊരു സൂചനയും ഇതു നൽകുന്നു.

ആളിക്കത്തുന്ന അഗ്‌നിയുടെ പശ്ചാത്തലത്തിൽ ബാഹുബലിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന കട്ടപ്പയുടെ രംഗമാണ്, കട്ടപ്പയല്ല ബാഹുബലിയെ കൊന്നതെന്ന സൂചന നൽകുന്നത്. രോഷാകുലനായ ബാഹുബലി ദേഷ്യത്തോടെ തന്റെ വാൾ ഭൂമിയിൽ കുത്തിയിറക്കുന്നതും ഈ രംഗത്തു കാണാം.

ബാഹുബലി 2 കൺക്ലൂഷൻ ഒഫീഷ്യൽ ട്രൈലെർ ! പ്രഭാസ് റാണ ദഗുബട്ടി ! എസ് എസ് രാജമൗലി

ബാഹുബലി ബിഗിനിങ്ങിലെ മർമപ്രധാന രംഗം ഇങ്ങനെ. അമരേന്ദ്ര ബാഹുബലിയെ കൊന്നതു താനാണെന്നു കട്ടപ്പ മഹേന്ദ്ര ബാഹുബലിയോടു വെളിപ്പെടുത്തുമ്പോൾ ഇതേ പശ്ചാത്തലത്തിലാണ് കട്ടപ്പ ബാഹുബലിയെ പുറകിൽ നിന്നും കുത്തുന്നത്. ‌‌മഹേന്ദ്രയുടെ വളർത്തു മാതാപിതാക്കളും ജനങ്ങളും കേൾക്കെയാണ് കട്ടപ്പയുടെ ഈ വെളിപ്പെടുത്തൽ. എന്നാൽ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിൽ കാണുന്നത് ഇരുവരും തമ്മിലുള്ള തീവ്രമായ ഒരു സംഭാഷണമാണ്.

തന്റെ സഹോദരൻ ഭല്ലാലദേവയുമായുള്ള യുദ്ധത്തിൽ മനംമടുത്ത അമരേന്ദ്ര താൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി കള്ളം പറയാൻ കട്ടപ്പയോടു നിർദേശിച്ചിരിക്കാം. ഒരു പക്ഷേ തന്നെ കൊല്ലാനും അമരേന്ദ്ര ബാഹുബലി കട്ടപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ ബാഹുബലി മരിച്ചിട്ടില്ല. ആദ്യഭാഗത്തിൽ ‘ഇനിയും എന്റെ കൈ കൊണ്ടു മരിക്കാനാകും ബാഹുബലി വരുക’യെന്ന് തുറങ്കിലടകപ്പെട്ട ദേവസേനയോട് ഭല്ലാലദേവ പറയുന്നുണ്ട്. ഇതിലെ 'ഇനിയും' എന്ന വാക്ക് അമരേന്ദ്ര ബാഹുബലിയെ കൊന്നതു ഭല്ലാല ദേവയാണെന്നു സൂചിപ്പിക്കുന്നു.

Bahubali The Beginning Ending Scene Hindi

എന്തായാലും താനാണു ബാഹുബലിയെ കൊന്നതെന്ന കട്ടപ്പയുടെ കള്ളം മഹിഷ്മതിയിലെ പ്രജകളോടൊപ്പം പ്രേക്ഷകരും വിശ്വസിച്ചിരിക്കുന്നു. ഇതു കണ്ട് രാജമൗലി പോലും ചിരിച്ചുപോയിട്ടുണ്ടാകാം. സത്യത്തിൽ അമരേന്ദ്ര ബാഹുബലിക്ക് എന്തുപറ്റി? അദ്ദേഹം മരിച്ചോ? മരണത്തെ അതിജീവിച്ചെങ്കിൽ, അത് എങ്ങനെ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരവുമായാകും ബാഹുബലി 2 എത്തുക.

എന്തായാലും കണ്‍ക്ലൂഷനിൽ ബാഹുബലി ഭല്ലാലദേവയെ നേരിടാൻ വീണ്ടും എത്തുമെന്നു പ്രതീക്ഷിക്കുന്നവർ കുറവല്ല. കാരണം ക്ലൈമാക്സിൽ ബാഹുബലിയും ഭല്ലാലദേവയും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം ഭാഗത്തിലെ വമ്പൻ രംഗമെന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്. എന്നാൽ അത് മഹേന്ദ്ര ബാഹുബലിയോ അതോ അമരേന്ദ്ര ബാഹുബലിയോ ആകാം..

യുവരാജാവ് മഹേന്ദ്ര ബാഹുബലി ഭല്ലാലദേവയ്ക്ക് പറ്റിയ ഒരു എതിരാളിയല്ലല്ലോ? പ്രായാധിക്യത്തിന്റെ അവശതകൾ പേറുന്ന ഭല്ലാലദേവ. തുല്യശക്തികൾ പോരാടുന്നതല്ലേ പഞ്ച്, അതല്ലേ നമ്മൾ പ്രതീക്ഷിക്കുന്ന ഹീറോയിസം !

Your Rating: