Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും കൊളേജ് അധ്യാപകൻ

mammootty

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും മമ്മൂട്ടി ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. വാർത്ത സത്യമാണ്. പുലിമുരുകൻ ടീമിലെ ഉദയ്കൃഷ്ണയ്ക്കൊപ്പമാണ് മമ്മൂട്ടി ഒന്നിക്കുന്നത്. എന്നാൽ സംവിധാനം വൈശാഖ് അല്ല.

മമ്മൂട്ടി ചിത്രമായ രാജാധിരാജയിലൂടെ സംവിധാന രംഗത്തെത്തിയ അജയ് വാസുദേവ് വീണ്ടും മമ്മൂട്ടിയുമായി ഈ ചിത്രത്തിലൂടെ കൈകോർക്കുന്നു. ചിത്രത്തിൽ കൊളേജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുക. 1995ൽ പുറത്തിറങ്ങിയ മഴയെത്തും മുമ്പേ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കൊളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ഒരു എന്റർടെയ്നാണ് ചിത്രമെന്നും മമ്മൂക്കയുടെ സൂപ്പർസ്റ്റാർ ഇമേജ് പരമാവധി ഉപയോഗിക്കാൻ സാധിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേതെന്നും ഉദയ്കൃഷ്ണ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടില്ലെന്നും ഉദയ്കൃഷ്ണ വ്യക്തമാക്കി.

നേരത്തെ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേർന്നായിരുന്നു രാജാധിരാജയുടെ തിരക്കഥ ഒരുക്കിയത്. പിന്നീട് പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകകൃത്തായ ഉദയ്കൃഷ്ണയുടെ രണ്ടാമത്തെ പ്രോജക്ട് കൂടിയാണിത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.  

Your Rating: