Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമവും ചാർലിയും എനിക്ക് പ്രചോദനം: പ്രിയദർശൻ

priyan-premam

പതിറ്റാണ്ടുകൾ നീണ്ട സിനിമാജീവിതത്തിനിടയിൽ പ്രിയദർശൻ സ്വന്തമായി തിരക്കഥയെഴുതുന്ന ആദ്യ ത്രില്ലർ ചിത്രമാണ് ഒപ്പം. മോഹൻലാൽ നായകനാകുന്ന ചിത്രം തന്റെ മറ്റുചിത്രങ്ങളേക്കാൾ ഏറെ വ്യത്യാസപ്പെട്ടാണ് കിടക്കുന്നതെന്നും പ്രിയൻ പറയുന്നു.

കാലത്തിനനുസരിച്ചുള്ള ഈ സിനിമയുടെ മേയ്ക്കിങിൽ തനിക്ക് പ്രചോദനമായത് പുതിയ സംവിധായകരുടെ ചിത്രങ്ങളാണെന്ന് അദ്ദേഹം പറയുന്നു. മലയാളത്തിലെ മിക്ക യുവസംവിധാകരും കഴിവുള്ളവരാണ്. ചാർലി, പ്രേമം, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾ ഏറെ ഇഷ്ടമാണ്. ഈ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാത്തവർ ഇന്നത്തെ സിനിമകളെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.

ഞാൻ ഈ സിനിമകൾ ആസ്വദിക്കുന്നു. അതുമാത്രമല്ല ഇതുപോലുള്ള ചിത്രങ്ങൾ എനിക്കും ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഇത്തരം ചിത്രങ്ങൾ പകർന്നു നൽകുന്നു. പ്രിയദർശൻ പറഞ്ഞു.

Your Rating: