Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ തീരുമാനം പെട്ടന്നില്ല; അനന്യ

ananya അനന്യ ഭർത്താവ് ആഞ്ജനേയനൊപ്പം

മലയാളത്തിലെ യുവനടിമാരില്‍ ഒരാളായ അനന്യയെ കുറച്ചുനാളുകളായി കാണാൻ കിട്ടുന്നില്ല. വിവാഹശേഷം അഭിനയത്തിന് ഇടവേള നൽകിയതാണോ എന്ന സംശയത്തിലായിരുന്നു ആരാധകർ. അതിനിടെയാണ് അ ആ എന്ന തെലുങ്ക് ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം അവിടെ സൂപ്പർഹിറ്റുമായി. മലയാളത്തിൽ നിന്ന് അനുപമ പരമേശ്വരനും അനന്യയ്ക്കൊപ്പം ചിത്രത്തിൽ വേഷമിട്ടിരുന്നു.

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ടിയാനിലും അനന്യയാണ് നായിക. വേറിട്ടൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നും തിരക്കഥ വായിച്ച ശേഷം രണ്ടാമതൊന്ന് ചിന്തിക്കാതെ കരാർ ഒപ്പിടുകയായിരുന്നെന്നും അനന്യ പറയുന്നു.

‘വിവാഹം ഒരുതരത്തിലും അഭിനയജീവിതത്തെ ബാധിച്ചിട്ടില്ല. വിവാഹിതരായ നടിമാരെ മലയാളസിനിമ ഇപ്പോൾ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു .മാത്രമല്ല നായികാകഥാപാത്രങ്ങളും അവരെ തേടിയെത്തുന്നു. അത് നല്ലൊരു സമീപനമാണ്. വിവാഹം കഴിഞ്ഞ ശേഷം എനിക്ക് വരുന്ന കഥാപാത്രങ്ങൾക്ക് കുറച്ച് മാറ്റം വന്നിട്ടുണ്ട്. കുറച്ചുകൂടി പക്വത നിറഞ്ഞ േവഷങ്ങളാണ് ഇപ്പോൾ എന്നെ തേടിയെത്തുന്നത്.–അനന്യ പറഞ്ഞു.

എന്നാൽ താൻ ഗർഭിണിയാണെന്ന വാർത്ത തെറ്റാണെന്ന് അനന്യ വ്യക്തമാക്കി. അങ്ങനെയൊരു വാര്‍ത്ത എങ്ങനെ വന്നെന്ന് പോലും നടിക്ക് അറിയില്ല. സന്തോഷകരമായ വിവാഹജീവിതമാണ് ഞങ്ങൾ നയിക്കുന്നതെന്നും അമ്മയാകാനുള്ള തീരുമാനം ഉടനില്ലെന്നും അനന്യ പറഞ്ഞു.