Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാവി കൂട്ടുകെട്ടിൽ മമ്മൂട്ടി ചിത്രം

mammootty-shafi

ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രം ടു കണ്‍ട്രീസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. . മമ്മൂട്ടിയും ഷാഫിയും അഞ്ചാം വട്ടം ഒരുമിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്ന സംവിധായകന്‍ റാഫിയാണ്. ടു കണ്‍ട്രീസിന്റെ തിരക്കഥാകൃത്തും റാഫിയായിരുന്നു.

സംവിധായകന്‍ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസ് ആണ് നിർമാണം. മായാവിക്ക് ശേഷം ഷാഫിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തൊമ്മനും മക്കളും,ചട്ടമ്പി നാട്, വെനീസിലെ വ്യാപാരി എന്നീ സിനിമകളാണ് ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയുടേതായി പുറത്തുവന്നിട്ടുള്ളത്.

അടുത്ത വര്‍ഷം വിഷു റിലീസായി ഈ ചിത്രമെത്തുമെന്നാണ് സൂചന. പൂർണമായും ഒരു കോമഡി ചിത്രമായിരിക്കുമെന്ന് റാഫി പറയുന്നു.

ഫഹദിനെ നായകനാക്കി മറ്റൊരു പ്രോജക്ട് ചെയ്യാനും റാഫി പദ്ധതിയിടുന്നുണ്ട്. ദിലീപ് നായകനാകുന്ന പ്രൊഫസർ ഡിങ്കനാണ് റാഫിയുടെ ഏറ്റവും പുതിയ ചിത്രം.  

Your Rating: