Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഞാൻ ദിലീപിനൊപ്പം: സിദ്ധാർത്ഥ്

sidharth-dileep

തമിഴിലും തെലുങ്കിലും ബോളിവുഡിലും തിരക്കേറിയതാരമായ സിദ്ധാര്‍ത്ഥ് ഇനി മലയാളത്തിലേക്ക്. ജനപ്രിയ നടന്‍ ദിലീപിനൊപ്പമാണ് സിദ്ധാര്‍ത്ഥ് മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ട് ആണ്. ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളുടെ നിര്‍മാതാക്കളിലൊരാളായിരുന്നു രതീഷ് അമ്പാട്ട്.

സിദ്ധാർത്ഥ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ദിലീപിനെ പോലുളള നടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് അംഗീകാരമാണെന്ന് സിദ്ധാർത്ഥ് പറയുന്നു. സിനിമയ്ക്കായി ഞാൻ തന്നെയാകും ഡബ്ബ് ചെയ്യുകയെന്നും സിദ്ധാർത്ഥ് കുറിച്ചു. കുമ്മാര സംഭവം എന്നാണ് സിനിമയുടെ പേര്.

ചിത്രത്തില്‍ ദിലീപിനും സിദ്ധാർത്ഥിനുമൊപ്പം മുരളി ഗോപിയും പ്രധാനവേഷത്തിലെത്തും. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. 94 വയസു വരെയുള്ള കാലഘട്ടത്തെ ദിലീപ് അവതരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന. 

Your Rating: