Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലമ്പുഴയിൽ ബിജെപി സിപിഎം മൽസരമാണെന്ന് സുരേഷ് ഗോപി

suresh-gopi

മലമ്പുഴയിൽ ബിജെപി സിപിഎം മൽസരമാണെന്ന് സുരേഷ് ഗോപി എംപി. യുഡിഎഫ് സ്ഥാനാർഥിയായ വിഎസ് ജോയി ചിത്രത്തിലേ ഇല്ല. മണ്ഡലത്തിലെ വികസനവിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സുരേഷ്്്ഗോപി മലമ്പുഴയിൽ പറഞ്ഞു. മലമ്പുഴയിലെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിനുവേണ്ടിയായിരുന്നു സുരേഷ് ഗോപി എംപിയുടെ വരവ്.

പ്രവർത്തകരെ ആവേശത്തിലാക്കിയ സുരേഷ് ഗോപി പ്രസംഗം തുടങ്ങിയതു തന്നെ മലമ്പുഴയുടെ രാഷ്ട്രീയത്തിലൂടെ. മലമ്പുഴയിൽ വിഎസ് അച്യുതാനന്ദനും , സികൃഷ്ണകുമാറും തമ്മിലാണ് മൽസരമെന്നും യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിയെ വേണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു.

മന്തക്കാട് , അകത്തേക്കറ എന്നിവിടങ്ങളിലെ പ്രചാരണയോഗത്തിനൊപ്പം ഇടതുശക്തികേന്ദ്രങ്ങളിലൂടെ നടത്തിയ റോഡ്്ഷോയും മലമ്പുഴയുടെ വീറുറ്റ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കാഴ്ചയായി. 

Your Rating: