Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിന് അവാർഡ് കൊടുക്കാത്തത് അനീതി: മുരുകദോസ്

murugadoss-premam

2015 സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പ്രേമം സിനിമയ്ക്ക് അവാർഡ് നൽ‍കാത്തതിൽ പ്രതിഷേധിച്ച് പ്രശസ്ത തമിഴ് സംവിധായകൻ എ ആർ മുരുകദോസ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.

പ്രേമം സിനിമയ്ക്ക് ഒരു അവാർഡ് പോലും നൽകാത്തത് അനീതിയാണെന്ന് മുരുകദോസ് പറഞ്ഞു. നേരത്തെ പ്രേമം സിനിമയെ പുകഴ്ത്തി സംവിധായൻ ശങ്കർ രംഗത്തെത്തിയിരുന്നു.

murugadoss

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ പ്രേമം കേരളത്തിൽ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വലിയ വിജയമായി മാറി.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം പൃഥ്വിരാജ് നായകനായി എത്തിയ എന്നു നിന്റെ മൊയ്തീന് നൽകിയതിലും സോഷ്യൽമീഡിയയിൽ ശക്തമാണ്.

Your Rating: