Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദം ഇനി വിദേശത്തേക്ക്

aanadam-movie

വിനീതിന്റെ ആദ്യ നിർമാണസംരംഭത്തിൽ ഒരുകൂട്ടം നവാഗതർ ഒന്നിച്ച ആനന്ദം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന ആനന്ദം വിദേശത്തും റിലീസിനൊരുങ്ങുകയാണ്.

അമേരിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിൽ ചിത്രം നവംബർ പകുതിയോടെ തിയറ്ററുകളിലെത്തും. കേരളത്തിന് പുറത്ത് നൂറോളം തിയറ്ററുകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. നവംബർ നാലിന് ചിത്രം കേരളത്തിന് പുറത്ത് റിലീസ് ചെയ്യും.

നവാഗതനായ ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ആനന്ദം ഏഴ് എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദമാണ് പ്രമേയമാക്കുന്നത്. നവാഗതരായ താരങ്ങളുടെ അഭിനയപ്രകടനവും സംഗീതവും ഛായാഗ്രഹണവുമെല്ലാം സിനിമയുടെ മുതൽക്കൂട്ടാണ്.

ഹാബിറ്റ് ഓഫ് ലൈഫ് സിനിമയുടെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിച്ചിരിക്കുന്ന സിനിമ എൽ.ജെ ഫിലിംസ് ആണ് തിയറ്ററുകളിൽ എത്തിച്ചത്. 

Your Rating: