Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂരിപക്ഷ വർഗീയ മന്ദബുദ്ധികളെ പോലെ അപകടകാരികളാണ് ന്യുനപക്ഷ മന്ദബുദ്ധികൾ: ആഷിക് അബു

aamir-ashiq

ആമിർ ഖാനെതിരെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു രംഗത്ത്. എ ആർ റഹ്മാന് നേരെ ഉണ്ടായതും വി പി റെജീന തുടങ്ങി, മുസ്‌ലിം പേരുള്ള സിനിമപ്രവർത്തകർ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണെന്ന് ആഷിക് അബു പറയുന്നു.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–‘എ ആർ റഹ്മാന് നേരെ ഉണ്ടായതും വി പി റെജീന തുടങ്ങി, മുസ്ലിം പേരുള്ള സിനിമപ്രവർത്തകർ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണ് ഭൂരിപക്ഷ വർഗീയ മന്ദബുദ്ധികളെ പോലെ അപകടകാരികൾ തന്നെയാണ് ഈ ന്യുനപക്ഷ മന്ദബുദ്ധികൾ ! ആമിർ ഖാൻ, ഷാരൂഖ്‌ ഖാൻ, ശ്രി അദ്വാനി, നമ്മുടെ രാഷ്ട്രപതി തുടങ്ങിയവർ ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നു എന്ന് ചൂണ്ടികാണിച്ചപ്പോൾ, അതിൽ ഇതെല്ലാം പെടും.’ ആഷിക് അബു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.