Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫറൂഖ് കോളജിലെ നിയമത്തിനെതിരെ ആഷിഖ് അബുവും

aashiq

ആണും പെണ്ണും ഒരു ബഞ്ചിൽ ഒരുമിച്ചിരിക്കുന്നതിനെ ഫറൂഖ് കൊളേജിൽ വിലക്കിയത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ നിയമത്തിനെതിരെ നിരവധി പ്രതിഷേധ കൂട്ടായ്മകൾ കൊളേജിലും പുറത്തും ഉണ്ടാകുകയും ചെയ്തു.

ഈ വിഷയത്തില്‍ നടൻ ജോയ് മാത്യു ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചിൽ ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? ’ എന്നാണ് ജോയ് മാത്യു അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ഇതേവിഷയത്തിൽ സിനിമാരംഗത്തുനിന്നു മറ്റൊരു ശബ്ദം കൂടി. സംവിധായകൻ ആഷിക് അബുവാണ് ഇതിനെതിരെ രംഗത്തെത്തിയത്.

‘ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതി ! അതാണ്‌ ശക്തിയും ! അപ്പൊ പ്രകൃതിവിരുദ്ധമല്ലേ ഫറൂഖ് കോളേജ് നിയമങ്ങൾ ? വിലപ്പോവില്ല സർ ! പ്രകൃതി തന്നെ അതിനെ തോല്പ്പിക്കും ! ആഷിക് അബു ഫേസ്ബുക്കിലൂടെ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.