Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേട്ടായ്, ക്ഷമിക്കണമെന്ന് മഹേഷ് കണ്ട യുവാവ് ആഷിക് അബുവിനോട്

mahesh

മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഫേസ് ബുക്കിൽ കണ്ടതിന് മാപ്പക്ഷേക്ഷിച്ചു കൊണ്ട് ചിത്രത്തിന്റെ നിർമാതാവിന് ആരാധകന്റെ കുറിപ്പ്. കാനഡയിൽ താമസിക്കുന്ന യുവാവ് ഫേസ് ബുക്കിലൂടെ ആഷിഖിന് മാപ്പപേക്ഷ അയച്ചത്.

ആഷിഖ് ആകുറിപ്പ് തന്റെ ഫേസ് ബുക്കിൽ ഷെയർ ചെയ്തു. ചിത്രം വളരെ നല്ലതാണെന്നും കാനഡയിൽ താമസമാക്കിയ തനിക്ക് മലയാള ചിത്രങ്ങൾ കാണാൻ അടങ്ങാത്ത ആഗ്രഹമാണെന്നും യുവാവ് കുറിപ്പിൽ പറയുന്നുണ്ട്.

ബാങ്ക് അക്കൗണ്ട് നമ്പർ തന്നാൽ ചിത്രം കണ്ടതിന് താൻ നൽകേണ്ട തുക കൈമാറാമെന്നും കുറിപ്പിൽ പറയുന്നു. ചിത്രത്തിന്റെ പ്രതികരണമറിയിച്ചതിന് ആഷിഖ് ജെറി എന്ന യുവാവിന് നന്ദി രേഖപ്പെടുത്തുന്നുണ്ട്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം നിർമിച്ചത് ആഷിഖ് അബുവായിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രം കേരളത്തിൽ വൻ വിജയമായിരുന്നു.

ആഷിക്ക് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാൻ 'മഹേഷിന്റെ പ്രതികാരം' ഫേസ്ബുക്കിൽ കണ്ടു പോയ്‌. പട്ടിണിയിൽ ഇരിക്കുന്നവന്റെ മുൻപിൽ പാൽപായസം കൊണ്ട് വെച്ചത്പോലെ ആയിരുന്നു എന്റെ അവസ്ഥ. ഞാൻ കാനഡയിൽ താമസിക്കുന്ന സ്ഥലലത്ത് മലയാളം പടം കാണാൻ ഉള്ള സൌകര്യം ഇല്ല. അത്കൊണ്ടാണ് ഞാൻ കണ്ടുപോയത്.

പക്ഷെ ചുമ്മാ വെറും ഊള പടം ആയിരുന്നെങ്കിൽ ഞാൻ ഈ സന്ദേശം അയക്കില്ലായിരുന്നു. M.P ഞാൻ ഈ ഇടയ്ക്ക് കണ്ടത്തിൽ ഏറ്റവും മികച്ച പടമാണ്. അത് കൊണ്ട് ഞാൻ ചേട്ടായ്ക്ക് പൈസ അയച്ചു തരാൻ തീരുമാനിച്ചു. ഞാൻ 'ലീല' ഓൺലൈനിൽ കണ്ടപ്പോൾ 20 ഡോളറാണ് ആണ് പേ ചെയ്തത്. So if you please give me your bank account no, IFSC code and Branch no, i will send you the money. If you have any other way to pay you, that is more than welcome.

The movie was awesome.!!

Thank you Jerry..